Sunday, September 24, 2006


കണ്ട് പിടീ......

കണ്ട് പിടീ......


കിഡ്നിയുള്ളവര്‍ കണ്ടു പിടിക്കൂ.........
എന്റെ ചിത്രങളെ ബാലരം , ബാലഭൂമി എന്നൊക്കെ വിളിച്ച് കളിയാക്കിയവര്‍ക്ക് ശരിക്കും കിഡ്നിയുണ്ടെങ്കില്‍ ഇത് രണ്ടും കണ്ട് പിഡിക്കൂ.
1. ഒന്നാമത്തെ ചിത്രം ഒരു വ്രുദ്ധന്റെതാണ്. അതില്‍ നിങള്‍ മറ്റെന്തങ്കിലും കാണാന്‍ കഴിയുന്നുണ്ടോ? (എനിക്ക് പറ്റിയിട്ടില്ല ബുത്തിമാന്മാര്‍ കണ്ട് പിടീക്കട്ടെ)
2.രണ്ടാമത്തെ ചിത്രത്തില്‍ നിങള്‍ക്ക് ഒരു യുവതിയേയും, വ്രുദ്ധയേയും കാണാന്‍ സാധിക്കുന്നുണ്ടോ?
3. picture

Wednesday, September 20, 2006


ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍സ്
ഈ ചിത്രം സെയിവ് ചെയ്ത് ഫുള്‍ സ്ക്രീനിലാ‍ക്കുക്.

ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍സ്


പ്രിയപ്പെട്ട ബ്ലോഗരെ,
വളരെ രസകരവും, എന്നാല്‍ അല്‍പ്പം ‘കിഡ്നിയു’ ള്ളവര്‍ക്ക് മാത്രം കണ്ടു പിടിക്കാവുന്നതുമായ ഒരു സാംഭവം ഞാന്‍ കണ്ടു .
അത് ഇവിടെ കൊടുക്കുന്നു. ഇങ്ലീഷില്‍ എന്താണ് അതിന് പറയുക എന്നെനിക്കറിയില്ല. മലയാളത്തില്‍ ‘ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍’ എന്ന് വിളിക്കും. എന്തോ, ഒരു കുന്തമാണ്. കിഡ്നിയുള്ളവര്‍ക്കറിയമായിരിക്കും. അങനത്തെ ഒന്ന് രണ്ടെണ്ണം ഇവിടെ ഇടുന്നു.
അതില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍-
** ചിത്രത്തില്‍ കാ‍ണുന്ന രൂപത്തിന്റെ മൂക്കിനടുത്തുള്ള നിരയായുള്ള(vertical) കറുത്ത കുത്തുകളില്‍ മാത്രം 30 സെക്കന്റ് concentrate ചെയ്യുക. എന്നിട്ട് കണ്ണടച്ച് പുറകോട്ട് തിരിഞ് ചുമരിലേക്ക് നോക്കുക. നിങളെയും ചുമരിനെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരുരൂപംചുമരില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം!. മായമല്ല മന്ത്രമല്ല വെറും ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍.
(FULL SCREEനില്‍ നോക്കിയാല്‍ ഇഫക്റ്റ് കൂടും).
nb: ചിത്രത്തില്‍ കാണുന്നതിന്റെ കോണ്ട്രാസ്റ്റ് ( അതായത് കരുത്ത പശ്ചാത്തലത്തിളുള്ള വെളുത്തരൂപം നേരെതിരിച്ച് ) ആണ് ചുമരില്‍ കാണുന്നത്. ചിലപ്പോള്‍ ചതുരത്തിലുള്ള ഒരു ഫ്രേമും ചുമരില്‍ കാണാം. വേറെ വല്ലതും കാണുന്നുണ്ടെന്ന്‍ വല്ലവരും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് വെറും ‘ ഒപ്പിക്കല്‍ ഇല്ല്യൂഷന്‍’ മാത്രമാണ്!.
* മുറിയില്‍ ലൈറ്റിടതെ, ചുമരില്‍ ഒന്നും കാണുന്നൊല്ല സഞ്ജൂ എന്ന് പറഞേക്കരുത്.
----------------------------------------------------------------------------------------
എനിക്ക് കണ്ടപ്പൊ മനസ്സിലായ ഒരെണ്ണം കൂടെ ഇടുന്നു. ഒരു പത്തിരുപതെണ്ണം കൂടെ എന്റെ കയ്യിലുണ്ട്. അതൊക്കെ പോസ്റ്റാം. കാശിനത്യാവശ്യം വന്നപ്പൊ എന്റെ കിഡ്നി വിറ്റതിനാല്‍ അതില്‍ ഒട്ടുമിക്കതും നോക്കീട്ട് ഒന്നും മനസ്സിലായില്ല.
ക്ലബ്ബിലെ കിഡ്നിയുള്ള പുലികള്‍ കണ്ട്പിടിക്കട്ടെ... അല്ല പിന്നെ.!.
------------------------------------------------------------------------------------------------
***********************************************************************************

** ഒപ്റ്റിക്കല്‍ ഇല്ല്യൂഷനെ കുറിച്ച് കൂടുതലറിയാനും മറ്റും ഒരെളുപ്പ വഴി!.
ഗൂഗിളില്‍പ്പോയി 'optical illussions' എന്ന് ടൈപ്പ് ചെയ്തിട്ട് സെര്‍ച്ച് ചെയ്ത മതി.
( ലിങ്കിടാന്‍ അറിയാഞുട്ടല്ല. വെറുതെ ഞാനായിട്ടെന്തിനാ നിങളെ മടിയന്മാരാക്കുന്നത്. )
------------------------------------------------------------------------------------------------
പ്രധിഷേധിക്കൂ.......
‘മെയ്ന്റനന്‍സിനെന്നും പറഞ് blogger.com കുറച്ച് സമയം അടച്ചിടുന്നത് ഇപ്പോള്‍ ഒരു പതിവായിട്ടുണ്ട്. രാത്രി മനസമാധാനമായി ബൂലോഗ ക്ലബ്ബില്‍ എന്തെങ്കിലും ഇടാനും, ബ്ലോഗാനും,
ക്ലബ്ബില്‍ കയറി രണ്ടെണ്ണം വിട്ട് ഓഫാകാനും , മെംബേര്‍സ് വരുമ്പോള്‍ ബ്ലോഗര്‍ ഓഫാക്കിയിടുന്നത്
മര്യാദയല്ല.
കാര്യം ബൂലൊഗ ക്ലബ്ബ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഗൂഗിളിന്റെയാണെങ്കിലും, അംഗങള്‍ക്ക് ബുധ്ദിമുട്ടുണ്ടാക്കുന്ന ഇത്തരംനടപടികള്‍ക്കെതിരെ ബ്ലോഗന്മാര്‍ പ്രതിഷേധിക്കണം.
------------------------------------------------------------------------------------------------
സഞ്ജു